രാജസ്ഥാൻ റോയൽസ് – സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം, ടോസ് അറിയാം

Staff Reporter

പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദെരാബാദും ഇന്ന് ഇറങ്ങുന്നു. മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന മത്സരം ചേസ് ചെയ്യുന്നതിൽ ടീമിനെ സഹായിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ആദ്യം ഫീൽഡ് ചെയ്യുന്നതെന്നും വാർണർ പറഞ്ഞു.

അതെ സമയം പരിക്കേറ്റ കെയ്ൻ വില്യംസണ് പകരമായി ഹോൾഡർ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ബേസിൽ തമ്പിക്ക് പകരം ഷഹബാസ് നദീമും ടീമിൽ ഇടം നേടിയിട്ടുണ്ട്. അതെ സമയം രാജസ്ഥാൻ റോയൽസ് ടോസ് നേടിയാലും ആദ്യം ബാറ്റ് ചെയ്യാൻ തന്നെ തീരുമാനിക്കുമായിരുന്നെന്ന് രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതെ ടീമിനെയാണ് രാജസ്ഥാൻ റോയൽസ് ഇന്നും ഇറക്കുന്നത്.

Rajasthan Royals : BA Stokes, RV Uthappa, SV Samson†, SPD Smith*, JC Buttler, R Tewatia, R Parag, JC Archer, S Gopal, AS Rajpoot, Kartik Tyagi

Sunrisers Hyderabad : DA Warner*, JM Bairstow†, MK Pandey, PK Garg, V Shankar, Abdul Samad, JO Holder, Rashid Khan, Sandeep Sharma, T Natarajan, S Nadeem