ഐ എം വിജയന്റെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി വരുന്നു

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ ജീവിതം ആസ്പദമാക്കി ഒരു ഡോക്യുമെന്ററി വരുന്നു. ദി വീക് ആണ് ഡോക്യുമെന്ററി ഒരുക്കുന്നത്. എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഇന്ന് ഈ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ട്രെയിലർ പങ്കുവെച്ചത്. വരും തലമുറകൾ അറിയേണ്ട കഥയാണ് വിജയന്റെ ജീവിതം എന്ന് പറഞ്ഞാണ് പ്രഫുൽ പട്ടേൽ ട്വീറ്റ് ചെയ്തത്.

ശ്യാം മുരളീധരൻ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. 100 മണിക്കൂറിൽ അധികം വരുന്ന വീഡിയോകളിൽ നിന്ന് എഡിറ്റ് ചെയ്ത് മൂന്ന് എപ്പിസോഡുകൾ ആയാലും ഡോക്യുമെന്ററി പുറത്തിറക്കുക എന്ന് ദി വീക് അറിയിച്ചു. ദി വീകിന്റെ യൂട്യൂബ് ചാനലിൽ ഡോക്യുമെന്ററി കാണാൻ ആകും.

Advertisement