പഞ്ചാബ് കിങ്സിന്റെ പുതിയ ജേഴ്‌സി എത്തി

5g4bav6a0z

ഐ പി എൽ ക്ലബായ പഞ്ചാബ് കിങ്‌സ് അവരുടെ പുതിയ ജേഴ്സി പുറത്തിറക്കി. ചുവപ്പ് നിറത്തിലാണ് പഞ്ചാബ് ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. ചുവപ്പ് നിറത്തിൽ വശങ്ങളിലായി സ്വർണ്ണ നിറത്തിലുള്ള വരകളും ഉണ്ട്. ജേഴ്സിയിൽ പ്രധാന സ്പോണ്സറുടെ ലോഗോയ്ക്ക് താഴെ ആയി സിംഹത്തിന്റെ ഒരു ക്രസ്റ്റും ഉണ്ട്. Ebixcash ആണ് ഇത്തവണയും പഞ്ചാബ് കിങ്സിന്റെ പ്രധാന സ്പോണ്സർ. BTK, jio, Dream11, Lotus Herbals എന്നിവരും പഞ്ചാബിന്റെ സ്പോണ്സറായി ഇത്തവണ ഉണ്ട്. ചുവപ്പ് ജേഴ്‌സിക്ക് ഒപ്പം ഗോൾഡൻ ഹെൽമറ്റും ഇത്തവണ പഞ്ചാബ് കിംഗ്‌സ് അണിയും. ഏപ്രിൽ 12ന് രാജസ്ഥാൻ റോയാൽസിന് എതിരെ ആകും പഞ്ചാബ് കിങ്‌സ് ആദ്യമായി ഈ ജേഴ്‌സി അണിയുക.