ഇന്റർ മിലാനു പുതിയ ലോഗോ

Screenshot 20210330 161608 Twitter

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ പുതിയ ലോഗോ പുറത്തിറക്കി. ക്ലബ്ബിന്റെ 113ആം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഇന്റർ മിലാൻ പുതിയ ലോഗോ ഇറക്കിയത്. വെള്ള നിറത്തിൽ ഉള്ള എഴുത്തും ഒപ്പം പതിവ് നീലയും കറുപ്പും നിറഞ്ഞ ഡിസൈനിലാണ് ലോഗോ ഒരുക്കിയിരിക്കുന്നത്. പതിവ് ലോഗോയിൽ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലായെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഇന്ററിന്റെ ലോഗോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു വീഡിയോ സഹിതമാണ് ക്ലബ് ജേഴ്‌സി പ്രകാശനം ചെയ്തത്. വീഡിയോയിൽ ഇതിഹാസങ്ങളും ഒപ്പം പുതിയ കളിക്കാരും ഒക്കെ പ്രത്യക്ഷപ്പെടുന്നുണ്ട്.