അമിത് മിശ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

Sports Correspondent

പരിക്കേറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് സീനിയര്‍ താരം അമിത് മിശ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി. കര്‍ണ്ണാടകയുടെ ലെഗ് സ്പിന്നര്‍ താരം പ്രവീണ്‍ ഡുബേയെയാണ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചത്. താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നെറ്റ്സ് ബൗളര്‍ ആയി നേരത്തെ തന്നെ യുഎഇയില്‍ എത്തിയിട്ടുണ്ട്.

2016 ഐപിഎല്‍ ലേലത്തില്‍ ആര്‍സിബി താരത്തെ 35 ലക്ഷം രൂപയുടെ അടിസ്ഥാന നില നല്‍കി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന താരം രണ്ട് സീസണിന് ശേഷം റിലീസ് ചെയ്യപ്പെടുകയായിരുന്നു.

കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരം സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും മികവ് പുലര്‍ത്തിയിരുന്നു.