നോർകിയ കോവിഡ് നെഗറ്റീവ് ആയി, ടീമിനൊപ്പം ചേർന്നു

20210416 153048
- Advertisement -

കഴിഞ്ഞ ദിവസം കൊറോണ പോസിറ്റീവ് ആണെന്ന് വാർത്ത വന്ന ഡെൽഹി ക്യാപിറ്റൽസ് താരം നോർകിയ കൊറോണ നെഗറ്റീവ് ആയി. ഇന്നലെ വന്ന ഫലം തെറ്റായിരുന്നു എന്ന് ക്ലബ് അറിയിച്ചു. അവസാന മൂന്ന് ടെസ്റ്റും നെഗറ്റീവ് ആയതോടെ നോർകിയക്ക് ടീമിനൊപ്പം ചേരാൻ അനുമതി കിട്ടി. നോർകിയയും റബാഡയും അവസാന ഒരാഴ്ച ആയി ക്വാരന്റൈനിലായിരുന്നു. റബാഡ കൊറോണ നെഗറ്റീവ് ആയതു കൊണ്ട് കഴിഞ്ഞ മത്സരം കളിച്ചിരുന്നു. നോർകിയ ആണെങ്കിൽ പോസിറ്റീവ് ആയത് കൊണ്ട് പുറത്ത് ഇരിക്കേണ്ടതായും വന്നു.

എന്തായാലും അടുത്ത മത്സരം മുതൽ നോർകിയ കളിക്കും. ക്വാരന്റൈനിൽ നിന്ന് പുറത്തു വന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്നും താൻ കളിക്കാൻ തയ്യാറാണെന്നും നോർകിയ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഡെൽഹി ക്യാപിറ്റൽസ് ഫൈനലിലേക്ക് എത്തിയതിൽ പ്രധാന പങ്കുവഹിച്ച താരമാണ് നോർകിയ.

Advertisement