“കൊഹ്ലിക്കുമേൽ സമ്മർദ്ദങ്ങളില്ല, ഇനി ശ്രദ്ധ ബാറ്റിംഗിൽ മാത്രം”

Img 20210301 233559
Credit: Twitter

ആർസിബി ക്യാപ്റ്റൻ വിരാട് കൊഹ്ലിക്കുമേൽ സമ്മർദ്ദങ്ങളില്ല എന്ന് കൊഹ്ലിയുടെ കുട്ടിക്കാലത്തെ പരിശീലകൻ രാജ്കുമാർ ശർമ്മ. ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൊഹ്ലി ആർസിബി ക്യാപ്റ്റൻ സ്ഥാനം ഈ സീസണിന് അവസാനം ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിയും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിരാട് കൊഹ്ലി ആർസിബി ക്യാപ്റ്റൻസിയും ഈ സീസണിന് അവസാനം ഒഴിയുമെന്ന് അറിയിച്ചത്.

എന്ത് കൊണ്ടാണ് വിരാട് കൊഹ്ലി അപ്രതീക്ഷിതമായി ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് പല ഊഹാപോഹങ്ങളും പരക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുൻ പരിശീലകൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. വിരമിക്കുന്നത് വരെ ആർസിബിയിൽ തുടരും എന്ന് പ്രഖ്യാപിച്ചത് ഫ്രാഞ്ചസിയോട് കൊഹ്ലിയുടെ കമിറ്റ്മെന്റാണ് സൂചിപ്പിക്കുന്നതെന്നും രാജ്കുമാർ ശർമ്മ കൂട്ടിച്ചേർത്തു. ഏകദിനത്തിലും ടെസ്റ്റിലും വിരാട് കൊഹ്ലിയെ ടീം ഇന്ത്യക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleഒന്നര വർഷത്തെ ഇടവേളക്ക് ശേഷം അദ തിരികെയെത്തി
Next articleവരുൺ ചക്രവർത്തി ഇന്ത്യയുടെ നിർണ്ണായക താരമാകുമെന്ന് വിരാട് കോഹ്‌ലി