തുടർച്ചയായ ഒൻപതാം സീസണിലും തോറ്റ് തുടങ്ങി മുംബൈ ഇന്ത്യൻസ്

Mumbai Indians Rohit S Harma Bumra Ishan Kishan Ipl
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ ഒൻപതാം സീസണിലും ആദ്യ മത്സരത്തിൽ തോൽവിയേറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. ഇന്ന് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. 2 വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ അവസാന പന്തിലാണ് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തോൽവി സമ്മതിച്ചത്.

2013 മുതൽ 2021 വരെ നടന്ന ഒൻപത് ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോറ്റുകൊണ്ടാണ് തുടങ്ങിയത്. എന്നാൽ 2013 മുതൽ തോറ്റുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് സീസൺ തുടങ്ങിയതെങ്കിലും ഈ കാലയളവിൽ 5 ഐ.പി.എൽ കിരീടങ്ങൾ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞിട്ടുണ്ട്. 2013, 2015, 2017, 2019, 2020 സീസണുകളിലാണ് മുംബൈ ഇന്ത്യൻസ് ഐ.പി.എൽ കിരീടം നേടിയത്.

Advertisement