മലിംഗയുടെ റെക്കോർഡിനൊപ്പം എത്താൻ അമിത് മിശ്രക്ക് ഇനി വേണ്ടത് 6 വിക്കറ്റുകൾ മാത്രം

20210421 113245
- Advertisement -

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന നേട്ടം ഈ സീസൺ അവസാനിക്കുമ്പോഴേക്ക് ഡെൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര സ്വന്തമാക്കിയേക്കും. ഇന്നലെ മുംബൈ ഇന്ത്യൻസിന് എതിരെ നാലു വിക്കറ്റുകൾ നേടിയതോടെ അമിത് മിശ്രയുടെ ഐ പി എൽ വിക്കറ്റുകളുടെ എണ്ണം164 ആയി. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുത്തിട്ടുള്ള ലസിത് മലിംഗയ്ക്ക് 170 വിക്കറ്റുകൾ ആണ് ഉള്ളത്.

മലിംഗയുടെ റെക്കോർഡിനൊപ്പം എത്താൻ അമിത് മിശ്രക്ക് ഇനി വേണ്ടത് 6 വിക്കറ്റുകൾ മാത്രം. 152 മത്സരങ്ങളിൽ നിന്നാണ് മിശ്ര 164 വിക്കറ്റുകൾ എടുത്തത്. മൂന്ന് ഹാട്രിക്കുകളും മിശ്ര ഐ പി എല്ലിൽ നേടിയിട്ടുണ്ട്. മിശ്രയ്ക്ക് പിറകിൽ 156 വിക്കറ്റുകൾ വീതം നേടിയ പിയുഷ് ചൗളയും ബ്രാവോയും ആണ് ഉള്ളത്.

Advertisement