മലാൻ ഐ പി എല്ലിനില്ല, പകരം മാർക്രം പഞ്ചാബിൽ

Markram 1200x768

ഐ പി എൽ പുനരാരംഭിക്കുമ്പോൾ ഡേവിഡ് മലാൻ പഞ്ചാബ് കിംഗ്സിനൊപ്പം ഉണ്ടാകില്ല. പകരം ദക്ഷിണാഫ്രിക്കൻ താരം ഐദൻ മാർക്രത്തെ സ്വന്തമാക്കിയതായി പഞ്ചാബ് ഇന്ന് അറിയിച്ചു. മാർക്രം ശ്രീലങ്കയ്ക്ക് എതിരായ പരമ്പരക്ക് ശേഷം യു എ ഇയിലേക്ക് എത്തും. കഴിഞ്ഞ ദിവസം ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചപ്പോൾ മാൻ ഓഫ് ദി മാച്ച് ആയിരുന്നു മാർക്രം. മലാൻ ബയോ ബബിളിൽ കഴിയേണ്ട മാനസിക സമ്മർദ്ദം ഓർത്താണ് മാറി നിൽക്കുന്നത്. താരം കുടുംബത്തോടെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് ക്ലബ് അറിയിച്ചു. മലാൻ മാത്രമല്ല സൺ റൈസേഴ്സ് താരം ബെയർസ്റ്റോവും ഐ പി എൽ പുനരാരംഭിക്കുമ്പോൾ ഉണ്ടാകില്ല.

Previous articleമൂന്ന് പോയിന്റും മനോഹര ഫുട്ബോളും, വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണ് തുടക്കം
Next articleഫിഫ ഗെയിമിൽ ഇനി നമ്മുടെ സ്വന്തം ഐ എസ് എല്ലും