മന്‍സൂര്‍ ദാര്‍, കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ

- Advertisement -

മന്‍സൂര്‍ ദാര്‍, 24 വയസ്സുള്ള കാശ്മീരില്‍ നിന്നുള്ള താരം. ഐപിഎല്‍ 11ാം പതിപ്പില്‍ കളിക്കുന്ന കാശ്മീരില്‍ നിന്നുള്ള ഏക വ്യക്തി. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ജമ്മു ആന്‍ഡ് കാശ്മീരിനെ ചില മത്സരങ്ങളില്‍ വിജയിപ്പിക്കാന്‍ താരത്തിനു ആയിരുന്നു. ഇതാവും താരത്തിനു മേല്‍ ശ്രദ്ധ പതിയാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഫ്രാഞ്ചൈസിയെ പ്രേരിപ്പിച്ചത്.

താരത്തെ ഐപിഎല്‍ ലേലത്തില്‍ പഞ്ചാബ് ഫ്രാഞ്ചൈസി സ്വന്തമാക്കിയതോടെ ജമ്മു & കാശ്മീരില്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. ഇക്കാര്യം പ്രീതി സിന്റയും തന്റെ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. രവി പ്രതാപ് ദുബേ എന്നൊരു വ്യക്തിയുടെ ട്വീറ്റാണ് പ്രീതി സമൂഹ മാധ്യമത്തിലൂടെ ആരാധകര്‍ക്ക് പങ്കുവെച്ചത്. കൂറ്റനടികള്‍ക്ക് പേരുകേട്ട ഒരു ഓള്‍റൗണ്ടറായ മന്‍സൂറിനു ഐപിഎല്‍ അരങ്ങേറ്റത്തിനാകുമോ എന്നറിയാനായി നമുക്ക് കാത്തിരിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement