മഹേന്ദ്ര സിംഗ് ധോണിയും സംഘവും പരിശീലനം തുടങ്ങി

Photo: ChennaiIPL
- Advertisement -

നീണ്ട അനിശ്ചിതത്തിന് ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും സംഘവും പരിശീലനത്തിനിറങ്ങി. ഇന്നലെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ ധോണിയും സംഘവും തങ്ങളുടെ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളിൽ ഏറ്റവും അവസാനം പരിശീലനം നടത്താൻ ഇറങ്ങിയ ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്.

ചെന്നൈ ക്യാമ്പിലെ 13 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലനത്തിന് ഇറങ്ങുന്നത് നീണ്ടത്. താരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദ്, ദീപക് ചഹാർ എന്നിവരടക്കം 13 പേർക്കാണ് ചെന്നൈ ക്യാമ്പിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ കൂടാതെയാണ് ചെന്നൈ ഇന്ന് പരിശീലനത്തിന് ഇറങ്ങിയത്. ഈ താരങ്ങൾ 14 ദിവസത്തെ ക്വറന്റൈൻ അവാസാനിച്ചതിന് ശേഷമാവും പരിശീലനത്തിന് ഇറങ്ങുക.

Advertisement