ആദ്യ പത്തോവറിൽ ഏറെ വിക്കറ്റുകള്‍ പഞ്ചാബ് നഷ്ടപ്പെടുത്തി – മയാംഗ് അഗര്‍വാള്‍

Punjabkings

ഐപിഎലില്‍ പ്ലേ ഓഫ് സ്വപ്നങ്ങള്‍ പഞ്ചാബിന് കിട്ടാക്കനി ആയി മാറുമോ എന്നത് അടുത്ത ഏതാനും മത്സരങ്ങളിൽ മാത്രമേ തീരുമാനമാകുകയുള്ളുവെങ്കിലും സ്വന്തം നിലയിൽ പ്ലേ ഓഫ് ഉറപ്പിക്കുവാനുള്ള അവസരം ആണ് ടീം ഇന്നലത്തെ തോല്‍വിയോടെ നഷ്ടപ്പെടുത്തിയത്.

5-10 ഓവറുകളിൽ ടീമിന് ഏറെ വിക്കറ്റുകള്‍ നഷ്ടമായി എന്നും അവിടെയാണ് മത്സരം പഞ്ചാബ് കൈവിട്ടതെന്നും പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാള്‍ വ്യക്തമാക്കി. പഞ്ചാബിന്റെ കരുതുറ്റ ബാറ്റിംഗ് പരിഗണിക്കുമ്പോള്‍ ഈ സ്കോര്‍ ടീം മറികടക്കേണ്ടതായിരുന്നുവെന്നും താരം സൂചിപ്പിച്ചു.

പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടിയത് പോലെ മോശം വിക്കറ്റല്ലായിരുന്നു ഇതെന്നും മയാംഗ് പറഞ്ഞു. അവസാന മത്സരത്തിൽ മികച്ച ക്രിക്കറ്റ് കളിക്കുകയും ബാക്കി ഫലങ്ങള്‍ എന്താകുമെന്നും കാത്തിരിക്കുകയാണ് ഇനി ടീം ചെയ്യേണ്ടതെന്നും മയാംഗ് കൂട്ടിചേര്‍ത്തു.

Previous articleവിജയം തുടരണം, ഗോകുലം വനിതകൾ വീണ്ടും ഇറങ്ങുന്നു
Next articleഐപിഎലിലെ തന്റെ ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി ശര്‍ദ്ധുൽ താക്കൂര്‍