കൊൽക്കത്ത ക്യാപ്റ്റന് 24 ലക്ഷം പിഴ

Img 20210924 104348

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഓയിൻ മോർഗന് വലിയ പിഴ. ഇന്നലെ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് മോർഗൻ നടപടി നേരിടുന്നത്. 24 ലക്ഷം രൂപയാ് മോർഗൻ പിഴ ആയി അടക്കേണ്ടത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവിനും പിഴ ലഭിച്ചിരുന്നു. എന്നാൽ സഞ്ജുവിന് 12 ലക്ഷം മാത്രമെ പിഴ ഉണ്ടായിരുന്നുള്ളൂ. ഇനി സ്ലോ ഓവർ റേറ്റ് ആവർത്തിച്ചാൽ മോർഗനെ ഒരു മത്സരത്തിൽ നിന്ന് വിലക്കും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്നലെ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ കൂടെ വിജയിച്ചതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ നാലിൽ തിരികെയെത്തി. പ്ലേ ഓഫ് പ്രതീക്ഷ ഇതോടെ സജീവമായി.

Previous articleഓസ്ട്രേലിയയെ തോൽപ്പിക്കാൻ ആകുമോ, രണ്ടാം ഏകദിനത്തിന്റെ ടോസ് അറിയാം
Next article“ഗാംഗുലിയോടുള്ള ആരാധന കൊണ്ടാണ് ഇടം കയ്യനായി ബാറ്റു ചെയ്യുന്നത്” – വെങ്കിടേഷ്