കൊഹ്‌ലിക്കും റെയ്‌നയ്ക്കും പിന്നാലെ ചരിത്ര നേട്ടവുമായി മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ്മ

- Advertisement -

ടി20 യില്‍ വീണ്ടുമൊരു ഇന്ത്യൻ താരം ചരിത്രമെഴുതിയിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടു കൂടി ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. വിരാട് കോഹ്ലി, സുരേഷ് റെയ്‌ന എന്നിവർക്ക് പിന്നാലെ ടി20 യില്‍ 8000 റൺസ് എന്ന നേട്ടം പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, ഡെക്കാൻ ചാർജേഴ്സ് എന്നി ടീമുകൾക്ക് വേണ്ടി കളിച്ച് 4716 റണ്‍സ് നേടിയ ഹിറ്റ്മാൻ ഇന്ത്യൻ ടീമിന് വേണ്ടി 2331 റണ്‍സും സ്വന്തം പേരിലാക്കി.

Advertisement