സമ്മർദ്ദം വരുമ്പോൾ തകർന്ന് അടിയുന്ന ടീമാണ് തന്റേതെന്ന് കോഹ്ലി

- Advertisement -

സ്വന്തം ടീമിനെ വിമർശിച്ച് വിരാട് കോഹ്ലി രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏറ്റ പരാജയത്തിനു ശേഷമായിരുന്നു കോഹ്ലി ടീമിനെ വിമർശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കൂറ്റൻ സ്കോർ എടുത്തിട്ടും പരാജയപ്പെടുകയായിരുന്നു. അവസാന 3.1 ഓവറുകളിൽ 66 റൺസാണ് rcb ഇന്നലെ നൽകിയത്.
സമ്മർദ്ദം വരുമ്പോൾ തകർന്ന് തരിപ്പണമാകുന്നതാണ് തന്റെ ടീമിന്റെ സ്വഭാവം എന്ന് കോഹ്ലി പറഞ്ഞു. ഇത് തന്നെയാണ് എല്ലാ മത്സരങ്ങളിലും നടക്കുന്നത്. ഇതുപോലെ ബോൾ എറിയുന്നത് ഒരിക്കലും ന്യായീകരിക്കാൻ ആവില്ല എന്നും കോഹ്ലി പറഞ്ഞു. പന്ത് എറിയാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇത്തരം മോശം ബൗളിംഗ് ഉണ്ടാകുന്നത് എന്നും കോഹ്ലി പറഞ്ഞു.

അവസാന നാൽ ഓവറുകളിൽ ഇത്രയും റൺസ് പ്രതിരോധിക്കാൻ കഴിയില്ല എങ്കിൽ വേറെ ഒന്നും ടീമിനെ കൊണ്ട് ആവില്ല എന്നും കോഹ്ലി പറഞ്ഞു. ഇതുവരെ എല്ലാ മത്സരവും തോറ്റെങ്കിലും ഇപ്പോഴും പ്രതീക്ഷകൾ ബാക്കി ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Advertisement