“എല്ലാ ദിവസും തോൽവിക്ക് കാരണങ്ങൾ പറയാൻ വയ്യ” – കോഹ്ലി

- Advertisement -

എല്ലാ ദിവസവും പരാജയപ്പെടുന്നതിൽ ഒരോ കാരണങ്ങൾ പറയാൻ വയ്യ എന്ന് വിരാട് കോഹ്ലി. ഇന്ന് ഡെൽഹി കാപിറ്റൽസിനോട് പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു വിരാട് കോഹ്ലി. ഇന്ന് 160 റൺസ് ഉണ്ടെങ്കിൽ വിജയിക്കാമായിരുന്നു. പക്ഷെ ഇടക്കിടെ വിക്കറ്റ് പോയത് കൊണ്ട് അതും നടന്നില്ല. എന്നിട്ടും വിജയിക്കാനുള്ള അവസരങ്ങളൾ ഉണ്ടായി. അത് മുതലാക്കാനും തങ്ങൾക്ക് ആയില്ല. ഇങ്ങനെ കാരണങ്ങൾ പറയാൻ എപ്പോഴും ആവില്ല എന്നും കോഹ്ലി പറഞ്ഞു.

താൻ അടിച്ചു കളിക്കാതിരുന്നത് കളി നിയന്ത്രിക്കേണ്ടത് ഉള്ളത് കൊണ്ടാണെന്നും കോഹ്ലി പറഞ്ഞു. ഇന്നലെ 33 പന്തിൽ നിന്ന് 41 റൺസ് നേടാനേ കോഹ്ലിക്കായിരുന്നുള്ളൂ. ഡി വില്ലേഴ്സിന്റെ വിക്കറ്റ് പോയത് കൊണ്ടാണ് താൻ നിയന്ത്രണത്തോടെ കളിച്ചത് എന്നും കോഹ്ലി പറഞ്ഞു‌. തന്റെ ടീം കൊള്ളില്ല എന്നും ഇത് തന്നെയാണ് ഇപ്പോഴത്തെ അവസ്ഥ എ‌‌ന്നും കോഹ്ലി മാധ്യമങ്ങളോട് പറഞ്ഞു‌

Advertisement