കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് കോഹ്ലിയുടെ ആർ സി ബിക്ക് എതിരെ

Eoinmorganviratkohli

ഐ പി എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആർ സി ബി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കോഹ്ലി ആർ സി ബി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ മത്സരമാണിത്. ഈ സീസൺ അവസാനം വരെയാകും കോഹ്ലി ആർ സി ബിക്ക് ഒപ്പം ക്യാപ്റ്റൻ ആയി ഉണ്ടാവുക. ഈ സീസൺ ഐ പി എല്ലിൽ ഇതുവരെ 10 പോയിന്റുള്ള ആർ സി ബി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. കെ കെ ആർ ഏഴാം സ്ഥാനത്താണ്. ശേഷിക്കുന്ന മത്സരങ്ങലിൽ അത്ഭുങ്ങൾ കാണിക്കേണ്ടി വരും കെ കെ ആറിന് പ്ലേ ഓഫിൽ എത്താൻ.

ഈ സീസണിൽ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ആർ സി ബിക്ക് ആയിരുന്നു വിജയം. അന്ന് ഗംഭീരമായി ബാറ്റു ചെയ്ത മാക്സ്‌വെലും ഡി വില്ലിയേഴ്സും ഇന്ന് ആർ സി ബിക്ക് ഒപ്പം ഉണ്ടാകും‌. സ്റ്റാർ സ്പോർട്സിൽ മത്സരം തത്സമയം കാണാം.

Previous articleപരിശീലകനെ പുറത്താക്കി എഫ്സി ഡല്ലാസ്
Next article” ആരാധകർ പാക്കിസ്ഥാൻ ക്രിക്കറ്റിനൊപ്പം നിൽക്കണം “