” ആരാധകർ പാക്കിസ്ഥാൻ ക്രിക്കറ്റിനൊപ്പം നിൽക്കണം “

I

ആരാധകർ പാക്കിസ്ഥാൻ ക്രിക്കറ്റിനൊപ്പം നിൽക്കണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ടി20 ലോകകപ്പിലെ പ്രകടനത്തിലൂടെ പാക്കിസ്ഥാൻ ക്രിക്കറ്റ് എന്താണെന്ന് ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും മികച്ച ടീമായി പാക്കിസ്ഥാൻ മാറിയാൽ പാക്കിസ്ഥാനിൽ സീരിസ് കളിക്കാൻ ടീമുകൾ ക്യൂ നിൽക്കുമെന്നും റമീസ് രാജ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആരാധകർ തളരേണ്ടതില്ലെന്നും പാക്കിസ്ഥാൻ ടീമിനൊപ്പമാണ് ഇപ്പോൾ നിൽക്കേണ്ടതെന്നുമെല്ലാം പിസിബി പുറത്ത് വിട്ട വീഡിയോയിലൂടെ റമീസ് രാജ സൂചിപ്പിച്ചിട്ടുണ്ട്. കളി ആരംഭിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കേയാണ് ന്യൂസിലാൻഡ് പാക്കിസ്ഥാനിൽ നിന്നും പര്യടനം അവസാനിപ്പിച്ച് മടങ്ങിയത്. സുരക്ഷാ ഭീഷണിയെ തുടർന്ന് അപ്രതീക്ഷിതമായ ന്യൂസിലാൻഡ് ഗവണ്മെന്റിന്റെ ഈ നീക്കം പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു. 2009 ലാഹോർ അറ്റാക്കിന് ശേഷം വിദേശ ടീമുകളെ പാകിസ്ഥാനിൽ കളിപ്പിക്കാൻ പിസിബി ഏറെ ബുദ്ധിമുട്ടാറുണ്ട്.

Previous articleകൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് കോഹ്ലിയുടെ ആർ സി ബിക്ക് എതിരെ
Next articleഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം 100 മത്സരങ്ങൾ തികച്ച് ജസ്പ്രീത് ബുംറ