” ക്രിക്കറ്റ് ലോകത്തെ‌ ഞെട്ടിക്കാൻ രണ്ട് താരങ്ങൾ കൊൽക്കത്തയിലുണ്ട് “

Images 2021 09 19t005435.604

ക്രിക്കറ്റ് ലോകത്തെ‌ ഞെട്ടിക്കാൻ രണ്ട് താരങ്ങൾ കൊൽക്കത്തയിലുണ്ടെന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ചീഫ് മെന്റർ ഡേവിഡ് ഹസ്സി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ശുഭ്മൻ ഗില്ലും നിതീഷ് റാണയും ഇന്ത്യൻ ക്രിക്കറ്റിലെ ജനറേഷണൽ ടാലന്റുകൾ ആണെന്നും ഡേവിഡ് ഹസ്സി കൂട്ടിച്ചേർത്തു.

ഈ സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഭാവി നിർണയിക്കുക ഈ താരങ്ങളാണെന്നും ഹസ്സി പറഞ്ഞു. ഗില്ല് ഈ സീസൺ തുടക്കത്തിൽ ഏഴ് കളികളിൽ 132 റൺസാണ് അടിച്ചത്. അതേ സമയം നിതീഷ് റാണയാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ടോപ്പ് സ്കോറർ. ഏഴ് കളികളിൽ നിന്നും 201 റൺസാണ് റാണ അടിച്ച്കൂട്ടിയത്.

Previous articleചാമ്പ്യൻസ് ലീഗിലെ സങ്കടം തീർക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു
Next articleചെന്നൈ സൂപ്പർ കിങ്‌സ് – മുംബൈ ഇന്ത്യൻസ് പോരാട്ടത്തോടെ ഐ.പി.എൽ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം