നാട്ടില്‍ തന്നെ കളിക്കുവാന്‍ തീരുമാനിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഇത്തവണത്തെ ഹോം മത്സരങ്ങളെല്ലാം മൊഹാലിയില്‍

- Advertisement -

മുന്‍ സീസണുകളില്‍ ഇന്‍ഡോര്‍, ധര്‍മ്മശാല, പൂനെ എന്നിവിടങ്ങളെ തങ്ങളുടെ ചില ഹോം മത്സരങ്ങള്‍ കളിച്ച് തങ്ങളുടെ ആരാധകക്കൂട്ടത്തെ ഈ സ്റ്റേഡിയങ്ങളില്‍ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇത്തവണ തങ്ങളുടെ ഹോം മത്സരങ്ങളെല്ലാം മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ തന്നെ കളിക്കും.

ക്രിസ് ഗെയിലും കെഎല്‍ രാഹുലും കഴിഞ്ഞ വര്‍ഷം മികച്ച ഫോമില്‍ കളിച്ചതും സ്റ്റേഡിയത്തില്‍ ആളുകള്‍ കൂടിയതുമാണ് ഈ തീരുമാനത്തിനു പിന്നില്‍. ഇത്തവണത്തെ ഏഴ് മത്സരങ്ങളും കിംഗ്സ് ഇലവന്‍ മൊഹാലിയില്‍ തന്നെ നടത്തുമെന്നാണ് ഫ്രാഞ്ചൈസി തീരമാനിച്ചിരിക്കുന്നത്.

Advertisement