മികച്ച ബാറ്റ്സ്മാൻമാർ ഉണ്ടെങ്കിലും കൊൽക്കത്തയുടെ ബൗളിംഗ് മികച്ചതായിരുന്നില്ലെന്ന് കെവിൻ പീറ്റേഴ്‌സൺ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച ബാറ്റ്സ്മാൻമാർ ഉണ്ടെങ്കിലും അവരുടെ ബൗളിംഗ് നിര മികച്ചതായിരുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ. സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയുള്ള ബാംഗ്ലൂരിന്റെ ആദ്യ മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു കെവിൻ പീറ്റേഴ്‌സൺ.

നിലവിലെ ലോക ക്രിക്കറ്റിലെ മികച്ച രണ്ട് ബാറ്റ്സ്മാൻമാർ ബാംഗ്ലൂരിന്റെ കൂടെയുണ്ടെന്നും അത്കൊണ്ട് അവർ റൺസ് കണ്ടെത്താൻ വിഷമിക്കില്ലെന്നും പീറ്റേഴ്സൺ പറഞ്ഞു. കഴിഞ്ഞ വർഷം ഡെയ്ൽ സ്റ്റെയ്നിനെ ടീമിൽ എത്തിച്ച ബാംഗ്ലൂർ ഇത്തവണ ആദം സാമ്പയെ ടീമിലെത്തിച്ചത് അവർക്ക് ഗുണം ചെയ്യുമെന്നും പീറ്റേഴ്‌സൺ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം മികച്ച ബൗളർമാരുടെ അഭാവമാണ് ആർ.സി.ബിയെ കിരീടം നേടുന്നതിൽ നിന്ന് പിന്നോട്ട് നയിച്ചതെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

Advertisement