ഇഷാന്ത് ശർമ്മ പരിക്ക് മാറിയെത്തി

Photo:BCCI/IPL
- Advertisement -

പേസ് ബൗളർ ഇഷാന്ത് ശർമ്മ പരിക്ക് മാറി എത്തി. താരം ദീർഘകാലമായി പരിക്കേറ്റ് പുറത്തായിരുന്നു. ഇഷാന്ത് ഫിറ്റ്നെസ് വീണ്ടെടുത്തതായും അടുത്ത മത്സരം മുതൽ ഡെൽഹിക്കായി കളിക്കും എന്നും ടീം അറിയിച്ചു. മുംബൈ ഇന്ത്യൻസിനെ ആണ് ഡെൽഹി ക്യാപിറ്റൽസ് ഇനി നേരിടേണ്ടത്. ഡെൽഹി ക്യാപിറ്റൽസിന്റെ ബൗളിങിന് ഏറെ ആശ്വാസം നൽകുന്നതാകും ഇഷാന്തിന്റെ വരവ്.

ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചു എങ്കിലും പേസ് ബൗളർമാർ നിരാശ ആണ് നൽകിയത്. റബാഡയും മെരിവാലയും വളരെയധികം റൺസ് വിട്ട് കൊടുത്തത് ഡെൽഹിയെ പ്രതിരോധത്തിൽ ആക്കിയിരുന്നു. ആകെ ആവേശ് ഖാൻ മാത്രമാണ് ഡെൽഹി നിരയിൽ ഇതുവരെ നല്ല പ്രകടനം നടത്തിയ പേസ് ബൗളർ.

Advertisement