കുതിപ്പ് തുടർന്ന് ഐപിഎൽ, വ്യൂവർഷിപ്പിൽ 12മില്ല്യണിന്റെ വർദ്ധന

Jay Shah Sourav Ganguly Rohit Sharma Ipl 2020 1024x682

ഈ സീസൺ ഐപിഎൽ വ്യൂവർഷിപ്പിൽ വൻ വർദ്ധനയുണ്ടായെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസൺ ഐപിഎല്ലിനെ അപേക്ഷിച്ച് വ്യൂവർഷിപ്പിൽ 12മില്ല്യണിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ജയ് ഷാ പറഞ്ഞു. ഈ വർഷത്തെ ഐപിഎൽ വ്യൂവർഷിപ്പ് 380 മില്ല്യൺ എന്ന ഗോൾഡൻ നമ്പറിൽ എത്തി നിൽക്കുകയാണ്. ഈ വർഷത്തെ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ ഐപിഎല്ലുമായി താരതമ്യം ചെയ്യുമ്പോൾ കുറവായിരുന്നു.

ഈ വർഷത്തെ ഐപിഎൽ സീസണിന്റെ തുടക്കത്തിൽ 105മില്ല്യൺ ആയിരുന്നു വ്യൂവർഷിപ്പ് എന്നാൽ കഴിഞ്ഞ സീസണിൽ ആദ്യ ഘട്ടത്തിൽ 116 മില്ല്യൺ വ്യൂവർഷിപ്പുണ്ടായിരുന്നു. പിന്നീടാണ് ഈ സീസൺ ഐപിഎൽ കൂടുതൽ കാണികളെ എത്തിച്ചത്. അതേ സമയം ടി20 ലോകകപ്പിന് മുന്നോടിയായി മികച്ചൊരു തയ്യാറെടുപ്പിന് ഐപിഎൽ ടീമുകളെ സഹായിക്കുമെന്നും ജയ് ഷാ കൂട്ടിച്ചേർത്തു. ഐപിഎൽ ഫൈനൽ ഒക്ടോബർ 15നും ടി20 ലോകകപ്പ് ഒക്ടോബർ 17നും ആരംഭിക്കും.

Previous articleരുപീന്ദറിന് പിന്നാലെ ബിരേന്ദ്ര ലാക്രയും വിരമിക്കൽ പ്രഖ്യാപിച്ചു
Next articleആദ്യ ദിവസം കളി നടന്നത് 44.1 ഓവര്‍, ഇന്ത്യ 132/1 എന്ന നിലയിൽ