ഐ.പി.എൽ ടീമുകൾ പരിശീലന ക്യാമ്പുകൾ നിർത്തിവെച്ചു

Photo: Twitter/@mipaltan
- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് നീട്ടിവെച്ചതിനെ തുടർന്ന് ടീമുകൾ പരിശീലന ക്യാമ്പുകൾ നിർത്തിവെച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് മാർച്ച് 29ൽ നിന്ന് ഏപ്രിൽ 15ലേക്കാണ് ഐ.പി.എൽ മാറ്റിവെച്ചത്. തുടർന്ന് ടീം അംഗംങ്ങൾ തങ്ങളുടെ വീട്ടിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.

നേരത്തെ പരിശീലന ക്യാമ്പ് തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ ശനിയാഴ്ച തന്നെ നിർത്തിയിരുന്നു. തുടർന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയടക്കമുള്ളവർ ചെന്നൈ വിട്ടിരുന്നു.  മാർച്ച് 21ന് പരിശീലന ക്യാമ്പ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നു റോയൽ ചലഞ്ചേഴ്‌സും പരിശീലന ക്യാമ്പ് മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരെല്ലാം പരിശീലന ക്യാമ്പ് നിർത്തിവെച്ചിട്ടുണ്ട്.

Advertisement