ഐ.പി.എൽ പൂരത്തിന് ചെന്നൈ – ബെംഗളൂരു പോരാട്ടത്തോടെ തുടക്കം

- Advertisement -

ഇന്ത്യൻ ക്രിക്കറ്റിലെ പൂരമായ ഇന്ത്യൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ നേരിടും. ചെന്നൈയിലെ ചിദബരം സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയും പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് വയസ്സൻ പടയുമായിട്ടാണ് ഇന്ന് ഇറങ്ങുന്നത്. ടൂർണമെന്റിലെ ഏറ്റവും പ്രായം കൂടിയ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെത് ആണ്. വയസ്സൻ പടയാണെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാ തവണയും പ്ലേ ഓഫ് കണ്ട ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. അതെ സമയം വലിയ താര നിര ഉണ്ടായിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയതാണ് ബെംഗളുരുവിന്റെയും വിരാട് കോഹ്‌ലിയുടെ പ്രധാന പ്രശ്നം.

മുൻ കാലങ്ങളിൽ ബെംഗളൂരുവും ചെന്നൈയും നേരിട്ടപ്പോഴും ചെന്നൈക്ക് തന്നെയായിരുന്നു മുൻതൂക്കം. 15 തവണ ചെന്നൈ ബെംഗളുരുവിനെതിരെ ജയിച്ചപ്പോൾ 7 തവണ മാത്രമാണ് ബെംഗളൂരു ജയിച്ചത്. ഒരു മത്സരം ഫലമില്ലാതെ പിരിയുകയും ചെയ്തിരുന്നു.

Advertisement