ക്യാപ്റ്റനായി അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസുമായി സഞ്ജു സാംസൺ

Sanju Samson Rajasthan Royals Ipl
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സെഞ്ച്വറി പ്രകടനം നടത്തിയാണ് സഞ്ജു സാംസൺ പുതിയ റെക്കോർഡ് സൃഷ്ട്ടിച്ചത്. മത്സരത്തിൽ സഞ്ജു 63 പന്തിൽ നിന്ന് 119 റൺസ് എടുത്തിരുന്നു.

നേരത്തെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യരുടെ റെക്കോർഡാണ് ഇന്ന് സഞ്ജു സാംസൺ മറികടന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു സാംസൺ. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് 4 റൺസിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയിരുന്നു.

Advertisement