ഐപിഎല്ലിൽ ആർഭാടം നിറഞ്ഞ ഓപ്പണിങ് സെറിമണി ഇല്ല, പകരം മിലിട്ടറി ബാന്‍ഡിന്റെ സംഗീത വിരുന്ന്

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാം എഡിഷന്റെ ആദ്യ പോരാട്ടത്തിന് മുന്നോടിയായി പരമ്പരാഗതമായി നടന്നു വന്നിരുന്ന ഓപ്പണിങ് സെറിമണി ഇതവണയുണ്ടാകില്ല. ഉദ്ഘാടന ചടങ്ങുകള്‍ മാറ്റി ആ പണം പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിനു കൈമാറാൻ ആണ് ബിസിസിഐയുടെ തീരുമാനം.

ഏകദേശം പതിനഞ്ച് കോടിയോളം രൂപയാണ് ഇതിനായി മാറ്റിവെക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ആദ്യ പോരാട്ടത്തിന് മുന്നോടിയായി മിലിട്ടറി ബാൻഡ് ഒരുക്കുന്ന സംഗീത നിശയുണ്ടാകും. ഇന്ത്യൻ സൈന്യത്തിന്റെ പ്രതിനിധികൾക്കും ഐപിഎൽ ആദ്യ മത്സരത്തിലേക്ക് ക്ഷണമുണ്ട്.

Advertisement