തുടക്കം വെടിക്കെട്ടാകും, ഐ പി എൽ ഉദ്ഘാടന മത്സരം കഴിഞ്ഞ ഫൈനലിന്റെ ആവർത്തനം

- Advertisement -

ഐ പി എൽ പുതിയ സീസൺ തുടക്കം തന്നെ വെടിക്കെട്ടാകും.ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് അവരുടെ ഏറ്റവും വലിയ വൈരികളായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. നിലവിലെ ഐ പി എൽ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസൺ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ആയിരുന്നു പരാജയപ്പെടുത്തിയത്. സെപ്റ്റംബർ 19ന് അബുദാബിയിൽ വെച്ച് ആകും ഈ മത്സരം നടക്കുക.

സെപ്റ്റംബർ 20ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഡെൽഹി കാപിറ്റൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് വേദികളിലായാണ് ഈ സീസൺ ഐ പി എൽ നടക്കുന്നത്. 24 മത്സരങ്ങൾ ദുബായിയിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലും വെച്ച് നടക്കും. ഇന്ത്യൻ സമയം 3.30നും 7.30നുമായാകും മത്സരങ്ങൾ നടക്കുക. 46 ദിവസം ലീഗ് നീണ്ടു നിൽക്കും. ഫൈനലിന്റെയും പ്ലേ ഓഫുകളുടെയും തീയതികൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Advertisement