ഡബിള്‍ ഹെഡ്ഡറുകള്‍ വര്‍ദ്ധിപ്പിച്ച് 35 ദിവസത്തില്‍ ഐപിഎല്‍ നടത്താനാകും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബിസിസിഐ വിചാരിച്ചാല്‍ 35 ദിവസങ്ങള്‍ കൊണ്ട് ഐപിഎല്‍ നടത്താനാകുമെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് സിഇഒ ധീരജ് മല്‍ഹോത്ര. ഡബിള്‍ ഹെഡ്ഡര്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിച്ച് 35-37 ദിവസത്തിനുള്ളില്‍ ഐപിഎല്‍ ബിസിസിഐയ്ക്ക് തീര്‍ക്കാനാകുമെന്നാണ് ധീരജ് അഭിപ്രായപ്പെട്ടത്. മാര്‍ച്ച് 29ന് ആരംഭിക്കുവാനിരുന്ന ഐപിഎല്‍ കൊറോണ വ്യാപനം കാരണം തല്‍ക്കാലം ഉപേക്ഷിക്കുവാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ബിസിസിഐ സെപ്റ്റംബര്‍ – നവംബര്‍ സമയത്ത് ഐപിഎല്‍ നടത്തിയേക്കുമന്ന് നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. ബിസിസിഐ അതിന് വേണ്ടിയുള്ള ശരിയായ ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ധീരജ് വ്യക്തമാക്കിയത്. ടി20 ലോകകപ്പ് നീട്ടി വയ്ക്കുകയാണെങ്കില്‍ ആ സമയത്ത് ഐപിഎല്‍ നടത്തുവാനുള്ള മികച്ച സമയമാണെന്നും ധീരജ് അഭിപ്രായപ്പെട്ടു.