ഐ.പി.എൽ തിയ്യതികളായി, ഫൈനൽ മുംബൈയിൽ നടക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ തിയ്യതികൾ പ്രഖ്യാപിച്ച് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. മാർച്ച് 29നാവും ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങുക. ഫൈനൽ മത്സരം മെയ് 24ന് മുംബൈയിൽ വെച്ച് നടക്കും. അതെ സമയം ഈ സീസണിൽ മുതൽ മത്സരം തുടങ്ങുന്ന സമയം 8.00 മണിയിൽ നിന്ന് 7.30 ആക്കാനുള്ള നിർദേശം ബി.സി.സി.ഐ തള്ളി. ഈ വർഷവും ഇത് പ്രകാരം രാത്രി 8 മണിക്ക് തന്നെ മത്സരം തുടങ്ങും.  രണ്ട് മത്സരങ്ങളുള്ള ദിവസങ്ങൾ ഈ വർഷം വെറും 5 എണ്ണമാക്കിയും കുറച്ചിട്ടുണ്ട്. ഇത് പ്രകാരം ആദ്യ മത്സരം 4 മണിക്കും രണ്ടാം മത്സരം 8 മണിക്കും നടക്കും.

ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുൻപേ വിദേശ താരങ്ങളെ ഉൾപ്പെടുത്തി ഒരു ചാരിറ്റി മത്സരം നടത്താനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. ഓൾ സ്റ്റാർ ഗെയിം എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൺകഷൻ സബ്സ്റ്റിട്യൂട് കൊണ്ട് വരാനും തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ കൺകഷൻ സബ്സ്റ്റിട്യൂട് ഐ.സി.സി നേരത്തെ നടപ്പാക്കിയിരുന്നു. നേരത്തെ ഓവർ സ്റ്റെപ്പിനുള്ള നോ ബോൾ തേർഡ് അമ്പയറാവും നോക്കുകയെന്ന് തീരുമാനിച്ചിരുന്നു.