ഐപിഎല്ലിൽ സിക്സടിച്ച് ചരിത്രമെഴുതി ചെന്നൈ സൂപ്പർ കിംഗ്‌സ് തലൈവർ ധോണി

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ സിക്സടിച്ച് ചരിത്രമെഴുതി ചെന്നൈ സൂപ്പർ കിംഗ്സിന്റെ സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മത്സരത്തിലാണ് ധോണി ഈ അത്യപൂർവമായ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ 200 സിക്‌സറുകൾ നേടുന്ന മൂന്നാമത്തെ താരമാണ് ചെന്നൈയുടെ തലൈവർ ധോണി.

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിലാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ഇപ്പോൾ മുന്നൂറിലേറെ സിക്‌സറുകൾ ഐപിഎല്ലിൽ പവലിയനിലേക്ക് പറത്തിക്കഴിഞ്ഞു ഗെയിൽ. 149 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം ആർസിബിയുടെ എബിഡി സ്വന്തമാക്കിയത്. ധോണി ഇന്നത്തെ മത്സരത്തിൽ 7 സിക്സറുകളാണ് പവലിയൻ കടത്തിയത്. ആർസിബിക്കെതിരെ മഹേന്ദ്ര സിംഗ് ധോണി ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും അവസാന ഓവർ ത്രില്ലറിൽ ആർസിബി ജയം സ്വന്തമാക്കുകയായിരുന്നു.

Advertisement