ചാമ്പ്യൻസ് ലീഗ് സെമിയിൽ ലിയോണിനെ വിറപ്പിച്ച് ചെൽസി

- Advertisement -

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലിയോണെ വിറപ്പിച്ച് ചെൽസി. ഇന്നലെ ഫ്രാൻസിൽ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലിയോണോട് തോറ്റെങ്കിലും പ്രതീക്ഷ വെക്കാൻ പറ്റുന്ന റിസൾട്ടാണ് ചെൽസി ഇന്നലെ നേടിയത്. 2-1ന്റെ വിജയമാണ് ലിയോൺ സ്വന്തമാക്കിയത്. ഒരു എവേ ഗോൾ നേടിയതാണ് ചെൽസിക്ക് പ്രതീക്ഷ നൽകുന്നത്.

അവസാന മൂന്ന് തവണയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ലിയോണെതിരെ ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ചെൽസി നടത്തിയത്. ഒരു സെൽഫ് ഗോളും, ഹെൻറിയുടെ സ്ട്രൈക്കുമാണ് ലിയോണിന് ആദ്യ പകുതിയിൽ 2 ഗോളിന്റെ ലീഡ് നൽകിയത്. ചെൽസിക്ക് ആദ്യ പകുതിയിൽ ഗോൾ മടക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ലഭിച്ച പെനാൾട്ടി ഫ്രാൻ കിർബി നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ കത്ബേർട് ആണ് ചെൽസിക്ക് എവേ ഗോൾ നേടിക്കൊടുത്തത്.

Advertisement