ഐ.പി.എൽ ലേലത്തിനുള്ള തിയ്യതികളായി

- Advertisement -

2020 സീസണിലേക്കുള്ള ഐ.പി.എൽ ലേലത്തിനുള്ള തിയ്യതികൾ പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ വെച്ച് ഡിസംബർ 19നാണ് ലേലം. ഇന്ന് ഐ.പി.എൽ ഗവേർണിംഗ് കൗൺസിൽ നടത്തിയ ചർച്ചയിലാണ് തിയ്യതികൾ തീരുമാനമായത്. മുൻപുള്ള സീസണുകളിൽ ബെംഗളുരുവിൽ വെച്ചാണ് ലേലം വിളി നടന്നിരുന്നത്.

ഈ സീസൺ മുതൽ ഒരു ടീമിന് 85 കോടിയോളം രൂപ ഒരു ടീമിന് താരങ്ങൾക്ക് വേണ്ടി ചിലവഴിക്കാം.  കഴിഞ്ഞ വർഷം വരെ 82 കോടി രൂപയായിരുന്നു ഒരു ടീമിന് ചിലവഴിക്കാൻ പറ്റുന്ന തുക. കൂടാതെ കഴിഞ്ഞ ലേലത്തിൽ ചിലവഴിക്കാതിരുന്ന തുക കൂടി ടീമുകൾക്ക് ഈ ലേലത്തിൽ ചിലവഴിക്കാം. ഇത് പ്രകാരം ഡൽഹി ക്യാപിറ്റൽസിന് 8.2 കോടി രൂപ ബാക്കിയുണ്ട്. രാജസ്ഥാൻ റോയൽസിന് 7.15 കോടിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 6.05കൂടി രൂപയുമാണ് ബാക്കിയുള്ളത്.

Advertisement