അടുത്ത ഐ പി എൽ നിറഞ്ഞ കാണികളുമായി ഇന്ത്യയിൽ തന്നെ നടക്കും

Whatsapp Image 2021 10 16 At 5.37.04 Pm 696x465

ഐപിഎൽ 2022ന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുമെന്ന് സൗരവ് ഗാംഗുലി.കോവിഡ് -19 പാൻഡെമിക് കാരണം ഈ സീസണിലെ ടൂർണമെന്റിന്റെ രണ്ടാം പകുതി യു എ ഇയിൽ വെച്ച് നടത്തേണ്ടി വന്നിരുന്നു. “അടുത്ത തവബ്ബ കളി ഇന്ത്യയിൽ തന്നെ നടക്കും. ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു, കാരണം ഇത് ഇന്ത്യയുടെ ടൂർണമെന്റാണ്, ”ഗാംഗുലി പറഞ്ഞു.

“ദുബായിലെ മികച്ച അന്തരീക്ഷം നല്ലതു തന്നെ, എന്ന ഇന്ത്യയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഇന്ത്യയിലെ ആരാധകർ കളിയെ ഭ്രാന്തമാക്കുന്നു. അതുകൊണ്ട് തന്നെ കളി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഗാംഗുലി പറഞ്ഞു.

“അടുത്ത ഏഴ്-എട്ട് മാസങ്ങളിൽ, കോവിഡ് -19 സാഹചര്യം വളരെ വ്യത്യസ്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, അങ്ങനെ ആണെങ്കിൽ ഇന്ത്യയിലെ ഗ്യാലറികളിൽ ആരാധകർ ഒഴുകും” അദ്ദേഹം പറഞ്ഞു.

Previous articleപ്രീമിയർ ലീഗിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമായി മാനെ
Next articleമൊ സലായും ഫർമീനോയും തീ!!! വാറ്റ്ഫോർഡ് കത്തിച്ച് ലിവർപൂൾ കുതിപ്പ്