പരിക്ക് തിരിച്ചടിയായി, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം ഐപിഎല്ലിൽ നിന്നും പുറത്ത്

Ali Khan
- Advertisement -

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് പരിക്ക് വീണ്ടും തിരിച്ചടിയായി. പേസർ അലി ഖാൻ ആണ് പരിക്കേറ്റ് ഐപിഎൽ ടൂർണമെന്റിൽ നിന്നും പുറത്ത് പോവുന്നത്. 2020 ഐപിഎല്ലിൽ പങ്കെടുത്ത് യുഎസ്സിൽ നിന്നും എത്തിയ ആദ്യ താരമായി മാറിയ അലി ഖാൻ ഒരു മത്സരം പോലും കളിക്കാതെയാണ് മടങ്ങുന്നത്. കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും ലഭിച്ച പരിക്കാണ് താരം ടൂർണമെന്റ് വിടാനുള്ള കാരണം.

ട്രിൻബാഗോ നൈറ്റ്റൈഡേഴ്സിന് വേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് അലി ഖാനെ ഐപിഎല്ലിലേക്ക് എത്തിച്ചത്. അലി ഖാന്റെ പരിക്ക് മുൻപേ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും നൈറ്റ്റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ, അലി ഖാൻ തിരിച്ച് വരവിന്റെ പാതയിലാണ് എന്ന് പറഞ്ഞിരുന്നു. ഇംഗ്ലണ്ട് താരം ഹാരി ഗർണിക് പകരക്കാരനായാണ് അലി ഖാൻ കൊൽക്കത്തൻ ടീമിൽ എത്തിയത്. ഇപ്പോൾ അലി ഖാന് പകരക്കാരനെ തേടുകയാണ് മോർഗനും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും.

Advertisement