ഐപിഎല്ലിൽ സുവർണ്ണ നേട്ടവുമായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹർഭജൻ സിംഗ്

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹർഭജൻ സിംഗ്. ഐപിഎല്ലിൽ 150 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ഹർഭജൻ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിന്റെ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പിയുഷ് ചൗള എന്നിവരാണ് ഭജ്ജിക്ക് മുൻപേ ഐപിഎല്ലിൽ 150 വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.

ശിഖർ ധവാന്റെയും റഥർഫോർഡിന്റെയും വിക്കറ്റ് വീഴ്ത്തിയാണ് ഐപിഎല്ലിൽ 150 വിക്കറ്റുകൾ എന്ന നാഴികക്കല്ല് ഹർഭജൻ പിന്നിട്ടത്. 121 മത്സരങ്ങളിൽ 169 വിക്കറ്റുകൾ നേടിയ ലസിത് മലിങ്കയാണ്‌ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ മുൻപിൽ.

Advertisement