ജോഷ് ഫിലിപ്പ് ഐ പി എല്ലിന് ഇല്ല, പകരം വെടിക്കെട്ട് അലനെ സ്വന്തമാക്കി ആർ സി ബി

Images (36)

ഐ പി എല്ലിൽ ഓസ്ട്രേലിയൻ താരം ജോഷ് ഫിലിപ്പ് കളിക്കില്ല. വ്യക്തിപരമായാ കാരണങ്ങളാൽ തനിക്ക് ഐ പി എല്ലിൽ കളിക്കാൻ ആകില്ല എന്ന് ജോഷ് തന്റെ ക്ലബായ ആർ സി ബിയെ അറിയിക്കുകയായിരുന്നു. ജോഷ് ഫിലിപ്പിന് പകരം മറ്റൊരു മികച്ച യുവ ബാറ്റ്സ്മാനെ ആർ സി ബി ടീമിൽ എത്തിച്ചു. ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫിൻ അലൻ ആണ് ആർസി ബിയിൽ എത്തുക.

ഫിൻ അലന്റെ വരവ് ആർ സി ബി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. സൂപ്പർ സ്മാഷ് ടി20യിലെ പ്രകടനമാണ് ഫിൻ അലനെ ആർ സി ബി സ്വന്തമാക്കാൻ കാരണം. അവിടെ വെല്ലിങ്ടണ് വേണ്ടി ഗംഭീര പ്രകടനം അലൻ കാഴ്ചവെച്ചിരുന്നു. 11 ഇന്നിങ്സിൽ നിന്ന് 512 റൺസാണ് താരം അടിച്ചത്. 21കാരന്റെ സ്ട്രൈക്ക് റൈറ്റ് 190നു മുകളിൽ ആയിരുന്നു.

Previous articleറൊണാൾഡോ യുവന്റസിനെ വഞ്ചിച്ചു എന്ന് ഡെൽ പിയേറോ
Next articleഅരങ്ങേറ്റക്കാരന്‍ അഷെന്‍ ബണ്ടാരയ്ക്ക് അര്‍ദ്ധ ശതകം, ഓപ്പണര്‍മാരുടെ മികവിന് ശേഷം ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.