ഇംഗ്ലീഷ് താരങ്ങൾ തിരികെ നാട്ടിലെത്തി

Img 20210505 155241
Image Credit: Twitter
- Advertisement -

ഐ പി എൽ നിർത്തിവെച്ചതിന് പിന്നാലെ ഐ പി എല്ലിലെ ഇംഗ്ലീഷ് താരങ്ങൾ തിരികെ നാട്ടിലേക്ക് പറന്നു. പതിനൊന്ന് താരങ്ങളിൽ എട്ടു പേർ ഇന്ന് ഇംഗ്ലണ്ടിൽ വിമാനം ഇറങ്ങി. ജോസ് ബട്ലർ, മൊയീൻ അലി, ക്രിസ് വോക്സ്, സാം ബില്ലിങ്സ്, സാം കുറൻ, ടോം കുറൻ, ജേസൺ റോയ്, ബെയർസ്റ്റോ എന്നിവരാണ് ഇംഗ്ലണ്ടിലെ ഹീത്റോ എയർപ്പോട്ടിൽ ഇന്ന് വിമാനം ഇറങ്ങിയത്.

10 ദിവസം ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഹോട്ടലിൽ ക്വാരന്റൈൻ നിന്നതിനു ശേഷം മാത്രമെ ഇവർക്ക് കുടുംബങ്ങളിലേക്ക് മടങ്ങാൻ ആകു. ക്രിസ് ജോർദാൻ, ഇയോൻ മോർഗൻ, ഡേവിഡ് മലാൻ എന്നിവരാണ് ഇനി ഇംഗ്ലണ്ടിലേക്ക് പോകാൻ ബാക്കിയുള്ളത്. അവർ 48 മണിക്കൂറിനകം ഇന്ത്യ വിടും. എന്നാൽ ഓസ്ട്രേലിയൻ താരങ്ങളും ദക്ഷിണാഫ്രിക്കൻ താരങ്ങളും ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണ്‌.

Advertisement