ഐ പി എൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾക്ക് ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും

Moeenalicsk
- Advertisement -

ഇംഗ്ലണ്ടിൽ പുതിയ ക്വാരന്റൈൻ നിയമം നിലവിൽ വന്നത് ഐ പി എല്ലിൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങൾക്ക് തിരിച്ചടിയാകും. അവർക്ക് ഇംഗ്ലണ്ടിന്റെ ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും. പുതിയ ക്വാരന്റൈൻ പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ നിന്ന് വരുന്നവർ നിർബന്ധമായും 10 ദിവസം ഗവൺമെന്റ് നിർദേശിക്കുന്ന ഹോട്ടലുകളിൽ ക്വാരന്റൈൻ കിടക്കേണ്ടതുണ്ട്.

ജൂൺ 2നാണ് ആദ്യ ടെസ്റ്റ് മത്സരം. ഐ പി എൽ അവസാനിക്കുന്നത് മെയ് 30നും ആണ്. ഫൈനലിൽ എത്തുന്ന ടീമിലെ താരങ്ങൾ ആണെങ്കിൽ അവർക്ക് ജൂൺ 10ന് നടക്കുന്ന രണ്ടാം ടെസ്റ്റു കൂടെ നഷ്ടമായേക്കും. ബെയർസ്റ്റോ, മൊയീൻ അലി, സാം കുറാൻ, ബട്ലർ, വോക്ക്സ് എന്നിവരാണ് ഇംഗ്ലീഷ് ടെസ്റ്റ് ടീമിൽ ഉണ്ടാകാൻ സാധ്യതയുള്ളവർ.

Advertisement