“ദിനേശ് കാർത്തിക്കിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് തെറ്റായ തീരുമാനം”

- Advertisement -

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ദിനേശ് കാർത്തിക്കിനെ മാറ്റി ഇയോൻ മോർഗനെ ക്യാപ്റ്റനാക്കിയത് തെറ്റായ തീരുമാനം ആയിരുന്നു എന്ന് മോണ്ടി പനേസർ. ഐപിഎല്ലിൽ പകുതിക്ക് വെച്ച് ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക്ക് ഒഴിഞ്ഞത് ടീമിന് ഗുണം ചെയ്തില്ലെന്നും പനേസർ പറഞ്ഞു. കഴിഞ്ഞ 12 സീസണുകളിൽ 9 തവണയും ഇന്ത്യൻ ക്യാപ്റ്റൻസാണ് കിരീടം നേടിയത്. മൂന്ന് തവണ മാത്രമേ വിദേശ ക്യാപ്റ്റന്മാർ കിരീടം ഉയർത്തിയിട്ടുള്ളു. പിന്നെ എന്തിനാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് മനസിലാകുന്നില്ലെന്നും മുൻ ഇംഗ്ലണ്ട് താരം കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ എന്ന ചുമതല ഒഴിവാക്കി ഫ്രീയായി ബാറ്റ് ചെയ്യാനാണ് താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്നാണ് ദിനേശ് കാർത്തിക്ക് പറഞ്ഞിരുന്നത്. എന്നാൽ ക്യാപ്റ്റൻസി ചേഞ്ചിന് ശേഷം ദിനേശ് കാർത്തിക്കിന്റെ ബാറ്റിംഗും കൊൽക്കത്തയുടെ പ്രകടനവും മെച്ചപ്പെട്ടിട്ടില്ല. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ മത്സരമായിരിക്കും അവർ ഇന്നലെ കളിച്ചയത്. 4,29*,4 എന്നിങ്ങനെയാണ് ദിനേശ് കാർത്തിക്ക് സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ബാറ്റിംഗ് പ്രകടനം. മോർഗൻ നായകനായാൽ കൊൽക്കത്തയുടെ തലവര മാറ്റാമെന്നുള്ള മക്കല്ലത്തിന്റെ പ്രതീക്ഷകൾക്ക് ആണിപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.

Advertisement