ഐ.പി.എല്ലിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെന്ന് പൂജാര

- Advertisement -

ഐ.പി.എല്ലിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെന്ന് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. ടെസ്റ്റിൽ ഇന്ത്യയുടെ നെടുംതൂൺ ആയി അറിയപ്പെടുന്ന പൂജാരക്കു നിശ്ചിത ഓവർ കളികളിൽ അവസരങ്ങൾ അവളരെ കുറച്ചാണ് ലഭിച്ചത്. തനിക്ക് ഐ.പി.എല്ലിൽ ലഭിച്ച അവസരങ്ങൾ വളരെ പരിമിതമായിരുന്നെന്നും ടി20യിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വേണ്ടത്രയും മത്സരങ്ങൾ തുടർച്ചായി തനിക്ക് ലഭിച്ചില്ലെന്നും പൂജാര പറഞ്ഞു.

ഐ.പി.എല്ലിൽ പലപ്പോഴും ഒരു സീസണിൽ 3-4 മത്സരങ്ങളിൽ മാത്രമാണ് തനിക്ക് അവസരം ലഭിച്ചതെന്നും അതിനു ശേഷം പലപ്പോഴും ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ലെന്നും പൂജാര പറഞ്ഞു. ഇന്ത്യക്ക് വേണ്ടി വെറും 5 ഏകദിന മത്സരങ്ങളിൽ മാത്രമാണ് പൂജാര കളിച്ചത്. 2014ന് ശേഷം പൂജാരക്കു ഐ.പി.എല്ലിൽ അവസരവും ലഭിച്ചിരുന്നില്ല. വെറും 30 ഐ.പി.എൽ മത്സരങ്ങൾ മാത്രമേ പൂജാര ഇതുവരെ കളിച്ചിട്ടുള്ളു. അടുത്തിടെ നടന്ന സയ്ദ് മുഷ്‌താഖ്‌ അലി ടി20 ടൂർണമെന്റിൽ പൂജാര സെഞ്ചുറി നേടി തനിക്ക് കുട്ടിക്രിക്കറ്റും വഴങ്ങുമെന്ന് തെളിയിച്ചിരുന്നു.  അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ ഐ.പി.എല്ലിലും തനിക്ക് തിളങ്ങാൻ കഴിയുമായിരുന്നെനും പൂജാര കൂട്ടിച്ചേർത്തു.

Advertisement