ധോണിക്ക് ആഗ്രഹമുള്ള കാലത്തോളം ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കാം

- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ആഗ്രഹമുള്ള കാലത്തോളം ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കാമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കാശി വിശ്വനാഥ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാത്രമാണ് വിരമിച്ചതെന്നും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തുടർന്നും കളിക്കുമെന്നും കാശി വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്.

2021ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷവും ചെന്നൈ സൂപ്പർ കിങ്‌സ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണിയെ നിലനിർത്തുമെന്നും ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ധോണിയുടെ വ്യക്തിപരമായ തീരുമാനം ആണെന്നും അതിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇടപെടില്ലെന്നും കാശി വിശ്വനാഥ് പറഞ്ഞു. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് വിരമിക്കുന്ന കാര്യത്തിൽ ധോണി ഇങ്ങനെ ഒരു തീരുമാനം എടുക്കില്ലെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കാശി വിശ്വനാഥ് പറഞ്ഞു.

Advertisement