“താൻ അൺഫിറ്റ് ആണെന്ന് ആരും പറയരുത് എന്നേ ആഗ്രഹമുള്ളൂ” – ധോണി

20210420 102020
- Advertisement -

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ആയ ധോണി താൻ ഫിറ്റ്നെസിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നുണ്ട് എന്ന് പറയുന്നു. പ്രായം ആയിക്കൊണ്ടിരിക്കെ ഫിറ്റ്നെസ് സംരക്ഷിക്കുക എളുപ്പമുള്ള കാര്യമല്ല എന്നും ധോണി പറയുന്നു. 39കാരനായ ധോണി ഇന്റർ നാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ആകെ കളിക്കുന്ന ക്രിക്കറ്റ് ഐ പി എല്ലിൽ മാത്രമാണ്. ഗ്രൗണ്ടിൽ ഉണ്ടായിരിക്കെ അൺഫിറ്റ് ആണെന്ന് പുറത്തുള്ളവർ പറയുന്നത് ക്രിക്കറ്റ് താരങ്ങൾ ഇഷ്ടപ്പെടില്ല എന്ന് ധോണി പറഞ്ഞു.

യുവതാരങ്ങൾക്ക് ഒപ്പം ഗ്രൗണ്ടിൽ പിടിച്ചു നിക്കേണ്ടതുണ്ട്. അത് തനിക്ക് ഒരു നല്ല വെല്ലുവിളിയാണ് എന്ന് ധോണി പറയുന്നു. നല്ല പ്രകടനങ്ങൾ നമുക്ക് ഒരിക്കളും ഉറപ്പ് പറയാൻ ആവില്ല. തന്റെ 24ൽ തനിക്ക് നല്ല പ്രകടനം ഗ്വാരന്റീ ചെയ്യാൻ ആകുമായിരുന്നില്ല പിന്നെയാണൊ ഈ പ്രായത്തിൽ എന്ന് ധോണി ചോദിക്കുന്നു. പക്ഷെ താൻ അൺഫിറ്റ് ആണ് എന്ന് ആരും പറയാത്ത കാലത്തോളം അത് വലിയ പോസിറ്റീവ് ആയി താൻ കണക്കാക്കുന്നു എന്ന് ധോണി പറഞ്ഞു.

Advertisement