“ലീഗ് കപ്പ് ഫൈനലിനു മുമ്പ് മൗറീനോയെ പുറത്താക്കിയത് അബദ്ധം” – റൂണി

- Advertisement -

ജോസെ മൗറീനോയെ പരിശീലക സ്ഥാനത്തു നിന്നു മാറ്റാനുള്ള സ്പർസിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണി രംഗത്ത്. ലീഗ് കപ്പ് ഫൈനൽ മുന്നിലിരിക്കെ ജോസെയെ പുറത്താക്കിയത് അബദ്ധമാണ് എന്ന് റൂണി പറഞ്ഞു. കിരീടം നേരിടേണ്ട നിർണായക പോരാട്ടങ്ങളിൽ ജോസെയെക്കാൾ നന്നായി തിളങ്ങാൻ ആകുന്ന ഒരു പരിശീലകനും ഫുട്ബോൾ ലോകത്ത് ഇല്ല. റൂണി പറയുന്നു.

മാഞ്ചസ്റ്റർ സിറ്റിയെ പോലെ ഒരു ടീമിനെ ആണ് ഫൈനലിൽ സ്പർസ് നേരിടേണ്ടത്. ജോസെ ആയിരുന്നു ആ ഫൈനലിന് ഇറങ്ങാൻ ഏറ്റവും അനുയോജ്യനായ പരിശീലകൻ. ഫൈനൽ കഴിയുന്നത് വരെ അവർക്ക് കാത്തിരിക്കാമെന്നും റൂണി പറഞ്ഞു. ജോസെയ്ക്കും സ്പർസിനും ഇത് അത്ര മികച്ച സീസൺ അല്ലായിരുന്നു എന്ന് റൂണി സമ്മതിക്കുന്നു

Advertisement