“ധോണി ഇത്തവണ ഐ പി എൽ കിരീടം ചെന്നൈയിൽ എത്തിക്കും”

20210422 112955
- Advertisement -

ധോണി ഇത്തവണ ഐ പി എൽ കിരീടം ഒരിക്കൽ കൂടെ ചെന്നൈയിലെത്തിക്കും എന്ന് ചെന്നൈ സൂപ്പർ കിങ്സ് സി ഇ ഒ കാശി. ഇപ്പോൾ സി എസ് കെ ഐ പി എല്ലിൽ ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ മുഴുവം ക്രെഡിറ്റും ധോണിക്ക് ആണെന്ന് സി ഇ ഒ പറഞ്ഞു. ധോണി ടീമിനെ നയിക്കുന്ന വിധവും ധോണിയുടെ രീതികളും തന്നെ സി എസ് കെയുടെ പകുതി ജോലി തീർക്കുന്നു എന്ന് കാശി പറഞ്ഞു.

ധോണി എപ്പോഴും ചെന്നൈ സൂപ്പർ കിങ്സിന്റെ അസറ്റ് ആണെന്നും ഒരിക്കലും ധോണി ടീമിന് ബാധ്യത ആയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ ടീമിനെ ഇത്തവണ പ്ലേ ഓഫിലേക്ക് നയിക്കാനും അവിടെ നിന്ന് കിരീടത്തിലേക്ക് നയിക്കാനും ധോണിക്ക് ആകും എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കൊൽക്കത്തയെ കൂടെ തോൽപ്പിച്ചതോടെ ധോണിയും ടീമും ഐ പി എല്ലിൽ ഒന്നാം സ്ഥാനത്ത് എത്തി.

Advertisement