ചരിത്രം കുറിക്കാൻ ഫ്രപ്പാർട്ട് യൂറോ കപ്പിലും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രപ്പാർട്ട് യൂറോ കപ്പിലും ചരിത്രം കുറിക്കും. പുരുഷ യൂറോ കപ്പിന്റെ ഭാഗമാകുന്ന ആദ്യ വനിത റഫറി ആയിരിക്കും ഫ്രപ്പാർട്ട്. ഫോർത്ത് ഒഫീഷ്യൽ ആയാണ് യുവേഫ ഫ്രപ്പാർട്ടിനെ യൂറോ കപ്പിനായി തിരഞ്ഞെടുത്തത്‌. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ആയി ഫ്രപ്പാർട്ട് കഴിഞ്ഞ വർഷം മാറിയിരുന്നു. കഴിഞ്ഞ വർഷം യുവന്റസും ഡൈനാമോ കീവും തമ്മിലുള്ള മത്സരമായിരുന്നു ഫ്രപ്പാർട്ട് നിയന്ത്രിച്ചത്.

ഒരു സീസൺ മുമ്പുള്ള ചെൽസിയും ലിവർപൂളും തമ്മിലുള്ള യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിച്ചതും ഫ്രപ്പാർട്ട് ആയിരുന്നു. ഫ്രാൻസിൽ ലീഗ് വണിലും ലീഗ് 2വിലും ആദ്യമായി മത്സരം നിയന്ത്രിക്കുന്ന വനിത എന്ന് പേരും മുമ്പ് ഫ്രപ്പാർട് സമ്പാദിച്ചിട്ടുണ്ട്. ആദ്യമായി ഒരു പുരുഷ ദേശീയ ടീം മത്സരം നിയന്ത്രിച്ച വനിതയും ഫ്രപ്പാർട്ട് ആയിരുന്നു‌.