“ധോണിയും വില്യംസണും ഒരേപോലെയുള്ള ക്യാപ്റ്റന്മാർ”

Photo: BCCI

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഒരേ പോലെയുള്ള ക്യാപ്റ്റന്മാരാണെന്ന് ന്യൂസിലാൻഡ് ഓൾ റൗണ്ടർ മിച്ചൽ സാന്റ്നർ. ഗ്രൗണ്ടിൽ ഇരു ക്യാപ്റ്റന്മാരും ശാന്ത സ്വഭാവം ഉള്ളവരാണെന്നും സാന്റ്നർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ് സാന്റ്നർ. ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചത് തനിക്ക് ക്രിക്കറ്റ് കുറച്ചുകൂടെ മനസ്സിലാക്കാൻ സഹായിച്ചുവെന്നും സാന്റ്നർ പറഞ്ഞു.

ധോണി തന്റെ തീരുമാനം അനായാസം എടുക്കുമെന്നും ഫീൽഡിങ്ങിലും ബൗളിങ്ങിലും ചെറിയ മാറ്റങ്ങളാണ് എടുക്കാറുള്ളതെന്നും സാന്റ്നർ പറഞ്ഞു. താൻ ബൗൾ ചെയ്യുമ്പോൾ താൻ എവിടെയാണ് ബൗൾ ചെയ്യേണ്ടതെന്നും ബാറ്റ്സ്മാൻ എങ്ങനെ ഷോട്ട് കളിക്കുമെന്നതിനെ കുറിച്ചും ധോണിക്ക് നല്ല ധാരണ ഉണ്ടെന്ന് സാന്റ്നർ പറഞ്ഞു. അതെ സമയം ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും വളരെ സൗമ്യ സ്വഭാവമുള്ളവൻ ആണെന്നും കളത്തിൽ തന്റെ ശ്രദ്ധ മാറാതെ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും സാന്റ്നർ പറഞ്ഞു.