ബാംഗ്ലൂരിന് മിന്നും തുടക്കം നല്‍കി ദേവ്ദത്ത് പടിക്കല്‍, അര്‍ദ്ധ ശതകം നേടി താരം

Devduttpadikkal
- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച തുടക്കം. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 6 ഓവറില്‍ 53 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. വിക്കറ്റ് നഷ്ടമൊന്നുമില്ലാതെയാണ് ഈ സ്കോര്‍. യുവ താരം ദേവ്ദത്ത് തന്റെ കന്നി ഐപിഎല്‍ മത്സരത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. 26 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ഫിഞ്ച് 12 റണ്‍സുമായി താരത്തിനൊപ്പം നിലയുറപ്പിച്ചു.

ആദ്യ സ്ട്രാറ്റെജിക് ടൈം ഔട്ടിന്റെ സമയത്ത് 9 ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ ആര്‍സിബി 75 75 റണ്‍സാണ് നേടിയത്. ദേവ്ദത്ത് 33 പന്തില്‍ 43 റണ്‍സും ആരോണ്‍ ഫിഞ്ച് 23 പന്തില്‍ നിന്ന് 27 റണ്‍സും നേടി. ബ്രേക്കിന് ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ ദേവ്ദത്ത് തന്റെ കന്നി ഐപിഎല്‍ അര്‍ദ്ധ ശതകം തന്റെ ആദ്യ മത്സരത്തില്‍ തന്നെ നേടുകയായിരുന്നു.

അഭിഷേക് ശര്‍മ്മയെ ബൗണ്ടറി നേടിയാണ് യുവ താരം തന്റെ അര്‍ദ്ധ ശതകം നേടിയത്. 36 പന്തില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. പത്തോവറില്‍ നിന്ന് ആര്‍സിബി 86 റണ്‍സാണ് നേടിയിട്ടുള്ളത്.

Advertisement