ഡെൽഹിയുടെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ തന്നെ തുടരും

Shreyasiyer
- Advertisement -

ഡെൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ തുടരും. സ്റ്റീവ് സ്മിത്ത് ടീമിൽ എത്തി എങ്കിലും ശ്രേയസിനെ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്താൻ നിർത്താൻ ആണ് ക്ലബിന്റെ തീരുമാനം എന്ന് ക്ലബ് സി ഇ ഒ വിനോദ് ബിഷ്ട് പറഞ്ഞു. ശ്രേയസിനെ ക്യാപ്റ്റൻ എന്ന നിലയിൽ എന്നും ക്ലബ് പിന്തുണച്ചിട്ടുണ്ട്. ശ്രേയസ് ക്യാപ്റ്റൻ ആയതിനു ശേഷം ക്ലബ് ആദ്യ സീസണിൽ മൂന്നാം സ്ഥാനത്ത് എത്തി, കഴിഞ്ഞ സീസണിൽ ഫൈനലിലും എത്തി. ഇത് അദ്ദേഹത്തിന്റെ കീഴിലെ പുരോഗമനം ആണ് കാണിക്കുന്നത് എന്ന് വിനോദ് പറഞ്ഞു.

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ശ്രേയസ് മെച്ചപ്പെട്ടു കൊണ്ടേയിരിക്കുക ആണ്. അദ്ദേഹത്തിന്റെ കീഴിൽ ടീം ഇനിയും വളരും എന്ന് ഉറപ്പുണ്ട് എന്നും സി ഇ ഒ പറഞ്ഞു. സ്മിത്ത്, അശ്വിൻ, രഹാനെ പോലുള്ളവർ തീർച്ചയായും ശ്രേയസിന് പിന്തുണയുമായി ഗ്രൗണ്ടിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

Advertisement